Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 49 Accused

Kozhikode

ശ​ബ​രി​മ​ല ക​ര്‍​മ്മ​സ​മി​തി ഹ​ര്‍​ത്താ​ല്‍: 49 പ്ര​തി​ക​ളെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ന്‍ അ​നു​മ​തി

കോ​ഴി​ക്കോ​ട്: 2019ലെ ​ശ​ബ​രി​മ​ല ക​ര്‍​മ്മ​സ​മി​തി ഹ​ര്‍​ത്താ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് സി​റ്റി ടൗ​ണ്‍ പൊ​ലി​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ 49 പ്ര​തി​ക​ള്‍​ക്കെ​തി​രേ പ്രോ​സി​ക്യൂ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​നു​മ​തി ന​ല്‍​കി.

ഭാ​ര​തീ​യ നാ​ഗ​രി​ക് സു​ര​ക്ഷാ സം​ഹി​ത, 2023ലെ ​സെ​ക്ഷ​ന്‍ 217 പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. 2019 ജ​നു​വ​രി മൂ​ന്നി​ന് ശ​ബ​രി​മ​ല ക​ര്‍​മ്മ​സ​മി​തി ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ലി​ല്‍ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യും മ​ത​സ്പ​ര്‍​ധ വ​ള​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ്ര​തി​ക​ള്‍​ക്കെ​തി​രേ​യു​ള്ള കേ​സ്. അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടു​ക​ള്‍ സ​മ​ഗ്ര​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് പ്ര​തി​ക​ള്‍​ക്കെ​തി​രെ ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​ത്തി​ലെ സെ​ക്ഷ​ന്‍ 153 എ (​മ​ത​വും വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ല്‍ സ്പ​ര്‍​ധ​യു​ണ്ടാ​ക്ക​ല്‍) ഉ​ള്‍​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി വി​ചാ​ര​ണ ചെ​യ്യാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത്.

Latest News

Corehub Up